Saturday, March 18, 2017

അംഗം-1-സമ്പ്രദായഭജന-പൂജ/ 2.ഗുരുധ്യാനം (ഭാഗം -3)-ബോധേന്ദ്രസരസ്വതി-1

തുടർന്ന് ഭജനസമ്പ്രദായത്തിലെ ആദ്യഗുരുവായ ജഗത്ഗുരു ശ്രീ നാമബോധേന്ദ്രസരസ്വതിസ്വാമികളെ ധ്യാനിക്കുന്നു. 

.

ജഗത്ഗുരു ശ്രീ ഭഗവനാമബോധേന്ദ്രസരസ്വതി സ്വാമികൾ 

 



ത്യാഗരാജസ്വാമികൾ, മുത്തുസ്വാമിദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിങ്ങിന്നെ കർണ്ണാടകസംഗീതത്തിൽ ത്രിമൂർത്തികളെ പറയുന്നതുപോലെതന്നെ ദക്ഷിണഭാരതീയ സമ്പ്രദായഭജനയെ സംബന്ധിച്ചും മൂന്ന് ഗുരുക്കന്മാരുണ്ട്.  അതിൽ പ്രധമഗണനീയനാണ് ശ്രീമദ് ഭഗവന്നാമബോധേന്ദ്രസരസ്വതികൾ. കാഞ്ചികാമകോടിപീഠത്തിലെ 59മത് പീഠാധിപതിയായിരുന്ന ഇദ്ദേഹം ഗുരുനിർദ്ദേശാനുസ്സരണം നാമസിദ്ധാന്തഗ്രന്ധങ്ങൾ രചിക്കുകയും, ഗുരുസാന്നിധ്യത്തിൽ തന്നെ വിദ്ദ്വൽസമ്മേളനത്തിൽ അവ പ്രകാശിതമാക്കി സിദ്ധാന്തിക്കുകയും ചെയ്തുനാമാമൃതരസോദയം, നാമാമൃതരസായനം, നാമാമൃതരസാർണ്ണവം,നാമാമൃതസൂര്യോദയം, നാമാമൃതതരംഗം, മൂർത്തബ്രഹ്മവിവേകം, ഹരിഹരഭേദതിരസ്ക്കാരം, ഹരിഹരാദ്വൈതഭൂഷണം എന്നീ 8 ഗ്രന്ധതല്ലജങ്ങളിലൂടെയാണ് ബോധേന്ദ്രസരസ്വതി നാമത്തെ സിദ്ധാന്തിച്ചത്.   ഇവ കൂടാതെ അദ്വൈതസിദ്ധാന്തപരങ്ങളായ ചല ഗ്രന്ധങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. പൂർവ്വാശ്രമത്തിൽ പുരുഷോത്തമൻ എന്ന് പേരായ തെലുങ്കുബ്രാഹ്മണൻ ആയിരുന്ന ഇദ്ദേഹത്തിന് ഗുരുവും കാഞ്ചിമഠത്തിലെ 58മത് പീഠാധിപതിയുമായിരുന്ന ആത്മബോധേന്ദ്രസരസ്വതിസ്വാമികൾ കാശിയിൽ വെച്ച് ആപദ്സന്യാസദീക്ഷ നകുകയായിരുന്നു. നിത്യവും ലക്ഷത്തിഎണ്ണായിരം രാമനാമം ജപിച്ചുവന്നിരുന്ന മഹാകൃപാലുവായ സ്വാമികൾ ഭഗവൻ നാമസങ്കീർത്തനത്തേയും ഭാഗവതത്തേയും പ്രചരിപ്പിച്ചു.  ജാതി-മത-വർണ്ണ ഭേദങ്ങളോ സാമൂഹിക ഉയർച്ച താഴ്ച്ചകളോ നോക്കാതെ സമദൃഷ്ടിയിൽ എല്ലാവരേയും കണ്ടിരുന്ന ബോധേന്ദ്രസ്വാമികൾ അസംഖ്യം ജനങ്ങൾക്ക് നാമദീക്ഷനൽകി അനുഗ്രഹിച്ചു. സകലജീവസംരക്ഷനായ സ്വാമികൾ പിൽക്കാലത്ത് മഠാധിപത്യം ഉപേക്ഷിച്ചിട്ട്, പരമഭാഗവതനും ശിവനാമപ്രചാരകനുമായിരുന്ന ശ്രീധരവെങ്കിടേശായ്യാവാളോടുചേർന്ന് നാമപ്രചാരണവും നാമദീക്ഷനൽകലുമായി ദേശാന്തരങ്ങളിൽ സഞ്ചരിച്ചു. കുംഭകോണത്തിനടുത്ത് തിരുവിശനല്ലൂർ ഗ്രാമത്തിൽ വസിച്ചിരുന്ന ഈ ശ്രീധരവെങ്കിടേശ അയ്യാവാൾ സമ്പ്രദയഭജനയുടെ മറ്റൊരു ഗുരുവായി കണക്കാക്കപ്പെടുന്നു.  ഇതിനിടയിൽ അയ്യാവാളുടെ ഗ്രാമത്തിന് അടുത്ത ഗ്രാമമായ ഗോവിന്ദപുരത്തിലേയ്ക്ക് സ്വാമികൾ തന്റെ താമസം മാറ്റിയിരുന്നു.  ഗോവിന്ദപുരം എന്ന ഗ്രാമം തന്റെ ദിവാനായി പലവർഷക്കാലം നിസ്വാർഥസേവനം അനുഷ്ടിച്ച അയ്യൻ ഗോവിന്ദദീക്ഷിതർക്ക് തഞ്ചാവൂർ നായ്ക്കമന്നൻ പാരിദോഷികമായി നൽകിയ ഭൂപ്രദേശമാണ്.  പിന്നീട് ദീക്ഷിതർ ആ ഭൂമി മുഴുവനും ഏതാനം വൈദിക-ബ്രാഹ്മണർക്ക് വിഭജിച്ചുകൊടുത്ത് അവരെ അവിടെ കുടിയേറ്റി. പതിനേഴാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ഈ രണ്ട് മഹാത്മാക്കളാൽ ദ്രാവിഡദേശത്തിലുടനീളം ഭക്തിയും നാമസങ്കീർത്തനസാധനയും ഉത്തരോത്തരം വർദ്ധിക്കപ്പെട്ടു. ശ്രീധരയ്യാവാൾ തന്റെ ഇഷ്ടമൂർത്തിയായ മദ്ധ്യാർജ്ജുനമെന്നുപേരുകേട്ട തിരുവിടൈമരുതൂർ ക്ഷേത്രത്തിലെ മഹാലിംഗേശ്വരനോട് ഐക്യം പ്രാപിച്ച വാർത്ത ശ്രവിച്ചയുടൻ ബോധേന്ദ്രാൾ സമാധിയിൽ ലയിച്ചു.  പിന്നീട് ജാഗ്രദവസ്ഥയെ പ്രാപിച്ചുവെങ്കിലും ഇദ്ദേഹം നാമസങ്കീർത്തനമൊഴിച്ച് മൗനവ്രതം പാലിച്ചുവന്നു.  ഇതിനുശേഷം സ്വാമികൾ മറ്റെവിടെക്കും പോയതില്ല. മധുകരിഭിക്ഷയൊഴിച്ച് ബാക്കി ബാഹ്യവ്യവഹാരങ്ങളെല്ലാം ഉപേക്ഷിപ്പെട്ടു എന്നുമാത്രമല്ല ശിഷ്യരെകാണുന്നതും, നാമദീക്ഷനൽകുന്നതിൽ നിന്നുപോലും അദ്ദേഹം വിരമിച്ചു.  ജീവന്മുക്താവസ്ഥയിലെത്തിയിരുന്ന നാമബോധേന്ദ്രൻ ഈ സമയത്ത് ബാലന്മാരെപ്പോലെയാണ് പെരുമാറിയിരുന്നത്. ബാലനെപ്പോലെയോ ഉന്മത്തനേപ്പോലെയോ പിശാചിനെപ്പോലെയൊ ഒക്കെ പെരുമാറും ജീവന്മുക്തന്മാർ എന്നാണല്ലോ ശ്രീമദ്ഭാഗവതപ്രകാരം പറയപ്പെടുന്നത്. സ്വാമികൾ ഗ്രാമത്തിലെ ബാലന്മാർക്കൊപ്പം കാവേരീയുടെ കൈവഴിയായ വീരചോഴനാറിന്റെ തടത്തിൽ ക്രിഡിക്കുകയും, ഇടയ്ക്ക് ചില സിദ്ധികൾ കാട്ടി അവരെ രസിപ്പിക്കുകയും പതിവായിരുന്നു. എഡി 1692 ഭാദ്രപദമാസത്തിൽ പൗർണ്ണമി നാളിൾ; ജനങ്ങൾ മണൽ വാരിയതുമൂലം നദീതടത്തിലുണ്ടായ ഒരു കുഴിയിൽ ഇറങ്ങിരുന്നിട്ട് സ്വാമികൾ കുട്ടികളോട് മണലിട്ട് കുഴിമൂടുവാൻ നിർദ്ദേശിച്ചു. മൂടിയശേഷം ആരോടും പറയരുതെന്നും, നാളെ നിങ്ങളിവിടെ വന്നാൽ നമുക്ക് ക്രീഡിക്കാം എന്നും ബോധേന്ദ്രാൾ കുട്ടികളെ ചട്ടംകെട്ടി. നിഷ്ക്കളങ്കരായ കുട്ടികൾ ഇതൊരു ക്രീഡയെന്നു കരുതി കുഴി മൂടി സ്വഭവനങ്ങളിലേയ്ക്ക് പോയി. മറുനാളിൽ സ്വാമിയേതേടിനടന്ന ശിഷ്യർ കുട്ടികളിൽ നിന്നും വിവരം മനസ്സിലാക്കി മണൽ നീക്കുവാൻ ശ്രമിച്ചുവെങ്കിലും അപ്പോഴുണ്ടായ അശരീരിയെ മാനിച്ച് ആ ഉദ്യമത്തിൽ നിന്നും പിൻവാങ്ങപ്പെട്ടു. സ്വാമികൾ ലോകനന്മക്കായി അനവരതം നാമജപം ചെയ്തുകൊണ്ട് ജീവസമാധിയിൽ ഇരിക്കുന്നതായും, അദ്ദേഹത്തെ ശല്യപ്പെടുത്താതെ ആ സ്ഥലത്ത് തുളസിത്തറകെട്ടി ആരാധിക്കുകയാണ് വേണ്ടതെന്നുമാണ് അശരീരി ഉണ്ടായത്. അതു പ്രകാരം ആ മണൽതിട്ടയിൽ തുളസിത്തറകെട്ടി ശിഷ്യജനങ്ങൾ പൂജിച്ചുവന്നുവെങ്കിലും, പിന്നീട് നദീപ്രവാഹത്തിൽ ഈ തുളസിമാടവും മറ്റും ഒഴുകിപോവുകയും, സമാധിസ്ഥലം തന്നെ അറിപ്പെടാതെ ആയിതീരുകയും ചെയ്തു. കാലങ്ങൾക്കുശേഷം ശ്രീ മരുതാനല്ലൂർ സത്ഗുരുസ്വാമികളാണ് വീരചോഴനാറിന്റെ മദ്ധ്യത്തിലുള്ള ബോധേന്ദ്രസ്വാമികളുടെ ജീവസമാധിസ്ഥലം കണ്ടുപിടിച്ചതും പുനരുദ്ധരിച്ചതും.  
പതിനെട്ടാം ശതകത്തിൽ ജീവിച്ചിരുന്ന ഭക്തശിരോമണിയും, നാമസങ്കീർത്തനപ്രചാരകനുമായ ഇദ്ദേഹമാണ് സാമ്പ്രദായികഭജനയുടെ മൂന്നാമത്തെ ഗുരു. ബോധേന്ദ്രാളെപ്പോലെ തന്നെ ദിവസം ലക്ഷത്തിഎണ്ണായിരം രാമനാമം ജപിച്ചിരുന്ന സത്ഗുരുസ്വാമികൾ ബോധേന്ദ്രനെയാണ് തന്റെ മാനസീകഗുരുവായി കരുതിയിരുന്നത്. തുടർന്ന് സത്ഗുരുസ്വാമികൾ തഞ്ചാവൂർ മന്നന്റെ സൈന്യത്തെക്കൊണ്ട് ആറിന്റെ ഗതി മാറ്റിവിടുവിക്കയും അങ്ങിനെ സമാധിസ്ഥലത്തിനെ ഒഴുക്കിൽ നിന്നും എന്നെന്നേക്കുമായി വിമുക്തമാക്കുകയും ചെയ്തു. ഗോവിന്ദപുരത്തിൽ ഇന്ന് ബോധേന്ദ്രസമാധി ഒരു മഠമായി നിലനിൽക്കുന്നു

ഈ തിരുനാമകേന്ദ്രത്തിൽഇവിടെ ഒരു  ഹനുമത്പ്രതിഷ്ടയും തിരുനാമകേന്ദ്രവും ആദ്ധ്യാത്മിക ഗ്രന്ധശാലയുമൊക്കെ ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. 1008കോടിയിൽപ്പരം ഭഗവത്നാമങ്ങൾ എഴുതപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴും ഭക്തജനങ്ങൾ നാമങ്ങൾ എഴുതി ബുക്കുകൾ ഇവിടെ സമർപ്പിച്ചുകൊണ്ടിരിക്കുന്നു.




ബോധേന്ദ്രഗുരുവിനെ ധ്യാനിക്കുന്നതായ 7 കീർത്തനങ്ങൾ ഉണ്ട്. ഗുർക്കന്മാരുടെ മഠങ്ങളിലും മറ്റും 10ദിവസങ്ങളിലായി ഭജനോത്സവം നടക്കുമ്പോൾ ഇവ ഓരോദിവസവും ഓരോന്നുവീതം ക്രമമായി പാടുന്നതാണ് വഴക്കം.

ബോധേന്ദ്രാൾധ്യാനം 1-രാഗം-തോടി, താളം:ആദി


ശ്ലോകം:
ഗോപീഭൃത്കവിതോർധ്വകുണ്ഡ്രവിലസത്ഫാലം പ്രസന്നാനനം     
ചിദ്മുദ്രാങ്കിതപാണിപത്മം അനിശം സങ്കീർത്തയന്തം ഹരീം 

പല്ലവി:
സതമനി പ്രണതിബുതു്ചുനു ഓ സഖിയരോ
ധ്യാനിന്തു ഗാ നേനു
അനുപല്ലവി:
മതിഗലയട്ടി നാമസിദ്ധുലകു ഉൻ-
മത്തുലൈന ശ്രീ ബോധേന്ദ്രുലേ
(സതമനി പ്രണതിബുതു്ചുനു ഓ സഖിയരോ
ധ്യാനിന്തു ഗാ നേനു,    സതമനി)
ചരണം 1:
നാമകീർത്തനം ഉദ്ധരിമ്പഗ
നലുവ വെന്നുഡീശുഡു ഒകടിയൈ
ഭൂമിലോ ബോധേന്ദ്രഗുരുലനി
പേരുകൊന്ന ശ്രീ ബോധേന്ദ്രുലേ
(സതമനി പ്രണതിബുതു്ചുനു ഓ സഖിയരോ
ധ്യാനിന്തു ഗാ നേനു,    സതമനി)
ചരണം2:
അതനിപദരജോ അഭിഷേകമുൽ
ഐനവാരിമൈ ഗഗുർപുലതോ
ക്ഷിതിനി സഞ്ചരണജേസി ജനുലകു
ഗതുലൊനർചു ശ്രീധരനി ദലചി
(സതമനി പ്രണതിബുതു്ചുനു ഓ സഖിയരോ
ധ്യാനിന്തു ഗാ നേനു,    സതമനി)
ചരണം 3:
രാമനാമമു മിഞ്ചജേസിന
രസികതാപ്രബോധ മൂർത്തിയൈ
ഭൂമിലോ ബോധേന്ദ്രഗുരുലനി
പേരുകൊന്ന ശ്രീ കൃഷ്ണ ദലചി
(സതമനി പ്രണതിബുതു്ചുനു ഓ സഖിയരോ
ധ്യാനിന്തു ഗാ നേനു,    സതമനി)

നാമാവലി:
പല്ലവി:
മാം പാഹി ഗുരോ ഭക്തിം ദേഹി വിഭോ
ബോധേന്ദ്രയോഗീന്ദ്രാ തവചരണം
ചരണം1:
ശ്രീമദ് നിലയാ ചിന്മയരൂപാ ശ്രീഗുരുബോധേന്ദ്രാ
കാമകോടിപീഠവാസ ബോധേന്ദ്രയോഗീന്ദ്ര ദയയാ മാം പാഹി
(മാം പാഹി ഗുരോ ഭക്തിം ദേഹി വിഭോ
ബോധേന്ദ്രയോഗീന്ദ്രാ തവചരണം)

ചരണം 2:
കമലാസനഹരിശങ്കരരൂപാ കാരുണ്യസിന്ധോ
ഗോവിന്ദപുരവാസ ബോധേന്ദ്രയോഗീന്ദ്ര ദയയാ മാം പാഹി
(മാം പാഹി ഗുരോ ഭക്തിം ദേഹി വിഭോ
ബോധേന്ദ്രയോഗീന്ദ്രാ തവചരണം)

പുണ്ഡരീകം:
ഗോവിന്ദപുരവാസ ശ്രീമദ് ബോധേന്ദ്രസദ്ഗുരുസ്വാമീ കീ ......ജയ്



No comments:

Post a Comment