Friday, March 10, 2017

അംഗം-1-സമ്പ്രദായഭജന-പൂജ/ 1.ഭജനാരംഭം (ഭാഗം -7-തോടയമംഗളം-5)

അഞ്ചാമത്തേതും അവസാനത്തേതുമായ തോടയമംഗളകീർത്തനം ആരംഭിക്കുമ്പോൾ സ്വാമിക്ക് കർപ്പൂരാരതി കാട്ടുന്നു.

തോടയമംഗളം-കീർത്തനം 5-രാഗം:പന്തുവരാളി/മംഗളകൗശികം-താളം:ആദി -വിജയഗോപാലയതികൾ

പല്ലവി:
മാധവ ഭവതു തേ മംഗളം
മദുമുരഹരതേ [ജയ] മംഗളം ഗോപാല   (മാധവ ഭവതു തേ മംഗളം)
ചരണം1
അരവിന്ദലോചന അഘവൃന്ദമോചന
സുരവൃന്ദവന്ദിത മംഗളം ഗോപാല           (മാധവ ഭവതു തേ മംഗളം)
ചരണം2
നരവരനന്ദന നാഗാരികേതന
മരതകമണിനീല മംഗളം ഗോപാല         (മാധവ ഭവതു തേ മംഗളം)
ചരണം3
നന്ദവരകുമാര നവനീതദധിചോര 
മന്ദരഗിരിധര മംഗളം ഗോപാല              (മാധവ ഭവതു തേ മംഗളം)
ചരണം4
കുന്ദരദനാമര കൂജിതനൂപുര
സുന്ദരവദന തേ മംഗളം ഗോപാല           (മാധവ ഭവതു തേ മംഗളം)
ചരണം5
ദധിനവനീതചോര തരുണീഗോപികാജാര
മദുകൈടഭസംഹാര മംഗളം ഗോപാല     (മാധവ ഭവതു തേ മംഗളം)
ചരണം6*
ഗജരാജപരിപാല ഘനതുളസീവനമാല
നിജദാസപരിപാല മംഗളം ഗോപാല      (മാധവ ഭവതു തേ മംഗളം)
ചരണം7
വ്രജസുന്ദരീവിലോല വിബുധേന്ദ്രപരിപാല
വിജയഗോപാലപാല മംഗളം ഗോപാല   (മാധവ ഭവതു തേ മംഗളം)

*ആറാംചരണം പ്രക്ഷിപ്തമാണ്. ഇത് തഞ്ചാവൂർ സമ്പ്രദായത്തിൽ പാടിവരുന്നില്ല. ഈ കീർത്തനത്തേ തുടർന്ന് ചില നാമാവലികൾ കൂടി പാടി, പുണ്ഡരീകവും പറഞ്ഞാണ്  തോടയമംഗളം അവസാനിപ്പിക്കുക.

 നാമാവലികൾ

1
രാമ ഗോവിന്ദരാമ രാമ കല്യാണരാമ 
രാമപട്ടാഭിരാമ രാഘവാ
2.
ഗോവിന്ദ മാധവ ഗോപാല കേശവ
നരസിംഹാച്യുത നാരായണ
3
ദശരഥനന്ദന സീതാമനോഹര
ദാനവസംഹാര ദയാനിധേ
4
രാമ രാഘവ രാജീവലോചന
കാമിതഫലദ കരിവരദ
5
കൃഷ്ണാ കേശവ അംബുജലോചന
വാഞ്ഛിതഫലദ യദുവരദ
6
പ്രാചീനമായ തഞ്ചാവൂർ പദ്ധതിപ്രകാരം ആറാമത്തേതായി  
ഗോവിന്ദ ഗോവിന്ദ ഗോപാല രാധാരമണ  
എന്നും പുതുക്കോട്ടപദ്ധതിപ്രകാരം  
ഹരേ രാമ ഗോപാലം ഭജ ഗോവിന്ദം മമ ജീവനം  
എന്നുമാണ് പാടിവരുന്നത്



പുണ്ഡരീകം
രാധാരമണമൂർത്തീകീ.....ജയ്
സർവ്വത്രഗോവിന്ദനാമസങ്കീർത്തനം ......ഗോവിന്ദാ ഗോവിന്ദാ

No comments:

Post a Comment