Friday, March 3, 2017

അംഗം-1-സമ്പ്രദായഭജന-പൂജ/ 1.ഭജനാരംഭം (ഭാഗം -1)
1.രാമനാമം

ആദ്യമായി 108 കുറയാതെ രാമ നാമംജപിച്ച്, ഭഗവാന് കർപ്പൂര ആരതി കാട്ടിഭജന ആരംഭിക്കുന്നു. തുടർന്ന് പുണ്ഡരീകങ്ങൾ ചൊല്ലുന്നു.

2.പുണ്ഡരീകം

പുണ്ഡരീകം=താമര. ഹൃദയത്തിന്റെ പ്രതീകമാണ് താമര. ഹൃദ്പുണ്ഡരീകത്തിൽ സ്മരിച്ച് ജയഘോഷം പുറപ്പെടുവിക്കുന്നതിനെയാണ് പുണ്ഡരീകം പറയുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുണ്ഡരീകം ചൊല്ലിയാൽ മറ്റുള്ള ഭക്തർ മറുവചനം(ജയഘോഷം) മുഴക്കും. സമ്പ്രദായപ്രകാരം ഭജനയുടെ ആരംഭത്തിലും അന്ത്യത്തിലും ഗുരുവിനും ദേവതകൾക്കും പുണ്ഡരീകം പറയണം. കൂടാതെ കിർത്തനങ്ങളോ നാമാവലികളോ ഒക്കെ കഴിഞ്ഞും പുണ്ഡരീകം ചൊല്ലണം. ആരംഭത്തിൽ പ്രത്യേകമായ ഒരു ക്രമത്തിലാണ് പുണ്ഡരീകങ്ങൾ പറയേണ്ടത്. തീച്ചയായും ചൊല്ലേണ്ടവകളായ പുണ്ഡരീകങ്ങൾ ക്രമം അനുസ്സരിച്ച് താഴെ കൊടുക്കുന്നു.

                                                                i.      ജാനകീകാന്തസ്മരണം---            ജയജയ രാമരാമ
                                                               ii.     ഗോപികാജീവനസ്മരണം---        ഗോവിന്ദാഗോവിന്ദാ
                                                              iii.     ഹരഹരനമഃപാർവ്വതീപതയെ--- ഹരഹര മഹാദേവ
                                                              iv.     ജയ പുണ്ഡലീകവരദാ---          ഹരിവിഠലേ
                                                               v.      സത്ഗുരുസ്വാമിനഃ---                 ജയ്
                                                              vi.      ആഞ്ജനേയസ്വാമിനഃ---            ജയ്
  സമയവും സാഹചര്യവും അനുസ്സരിച്ച് ഇതര പുണ്ഡരീകങ്ങളും ചൊല്ലാറുണ്ട്. തുടർന്ന് ഭജൻനസമ്പ്രദായത്തിലെ ഗുരുവര്യനായ ശ്രീ ശ്രീധരവെങ്കടേശ അയ്യാവാളാൽ കൃതമായ ആർത്തിഹരസ്തോത്രം ചൊല്ലുന്നു.

3.ആർത്തിഹരസ്തോത്രം

                              i.                  ശ്രീശംഭോ മയി കരുണാ ശിശിരാം ദൃഷ്ടിം ദിശൻ സുധാവൃഷ്ടിം
                      സന്താപമപാകുരു മേ മന്ദാ പരമേശേ തവ ദയായാഃ സ്യാം

                             ii.                    അവസീദാമി യദാർത്തിഭിരനുഗുണമിദമോകസോfമ്ഹസാം ഖലു മേ

തവസന്നവസീദാമി യദന്തകശാസന തത്തവാനുഗുണം

                            iii.                    ദേവ സ്മരന്തി തവ യേ തേഷാം സ്മരതോfപി നാർത്തിരിതി കീർത്തിം
                        കലയസിശിവപാഹീതി ക്രന്തൻ സീദാമ്യഹം കിമുചിതമിദം

                            iv.                    ആദിശ്യാഘകൃതൗ മാമന്തര്യാമിന്നസാവഘാത്മേതി
ആർത്തിഷു മജ്ജയസേ മാം കിം ബ്രൂയാം തവ കൃപൈക പാത്രമഹം

                             v.                     മന്ദാഗ്രണീരഹം തവ മയി കരുണാം ഘടയിതും വിഭോ നാലം
ആക്രഷ്ടും താന്തു ബലാദലമിഹ മദ്ദൈന്ന്യമിതി സമാശ്വസിമി

                            vi.                    ത്വം സർവ്വജ്ഞോfഹം പുനരജ്ഞോfനീശോfഹം ഈശ്വരസ്ത്വമസി
                        ത്വം മയി ദോഷാൻ ഗണയസി കിം കഥയെ തുദതി കിം ദയാ നത്വാം

                           vii.                   ആശ്രിതമാർത്തതരം മാമുപേക്ഷസേ കിമിതി ശിവ കിം ദയസേ
ശ്രിതഗോപ്താദീനാർത്തി ഹൃദിതി ഖലു ശംസന്തി ജഗതി സന്തസ്ത്വാം

                          viii.                      പ്രഹരാഹരേതിവാദീ ഫണിതമദാഖ്യ ഇതി പാലിതോ ഭവതാ
  ശിവപാഹീതി വദോfഹം ശ്രിതോ കിം  ത്വാം കഥം പാല്യസ്തേ

                            ix.                         ശരണം വ്രജ ശിവമാർത്തീസ്സ തവ ഹരേദിതി സതാം ഗിരാഹം ത്വാം
  ശരണം ഗതോfസ്മി പാലയ ഖലമപി തേഷ്വീശ പക്ഷപാതാൻ മാം” {3}അവസാനചരണം 3വട്ടം ചൊല്ലി നമസ്ക്കരിച്ചശേഷം പുണ്ഡരീകം പറയുന്നു.


പുണ്ഡരീകം:  നമഃപാർവ്വതീപതയേ…….ഹര ഹര മഹാദേവ
                       സത്ഗുരുസ്വാമിനഃ.……..  ജയ്


  തുടർന്ന് വാദ്യവാദനത്തോടെ നാമഘോഷം ആരംഭിക്കുന്നു.

4.നാമഘോഷം

മംഗളകരമായതും സംഗീതപഠനപദ്ധതിയിലെ ആദ്യരാഗവുമായ മായാമാളവഗൗളയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന "ഹരിനാരായണ" എന്ന നാമാവലിയാണ് പ്രാചീനരീതിയനുസ്സരിച്ച് ആദ്യമായി തുടങ്ങുക. താളം ആദി.

"ഹരി നാരായണ ഹരി നാരായണ 
 ഹരി നാരായണ ദുരിതനിവാരണ
 പരമാനന്ദസദാശിവശങ്കര 
 ഭക്തജനപ്രിയ പങ്കജലോചന
 ഹരി നാരായണ നാമപരായണ
 ഹരി നാരായണ തവ ദാസോഹം"


പുണ്ഡരീകം:  ഗോപികാ ജീവനസ്മരണം……..........  ഗോവിന്ദാ ഗോവിന്ദാ
                      സർവ്വത്ര ഹരിനാമകീർത്തനം.……..  ഗോവിന്ദാ ഗോവിന്ദാ
 

തുടർന്ന് വാദ്യവാദനങ്ങളോടെ ധ്യാനശ്ലോകങ്ങൾ ചൊല്ലുന്നു.

 ഭജനാരംഭത്തിൽ ഇതുവരെ പറഞ്ഞ കാര്യങ്ങൾ താഴേക്കൊടുക്കുന്ന വീഡിയോവിൽ കണ്ട് മനസ്സിലാക്കാവുന്നതാണ്. ആദ്യ 3മിനിറ്റുകൾ.No comments:

Post a Comment