Showing posts with label ഭദ്രാചലരാമദാസർ. Show all posts
Showing posts with label ഭദ്രാചലരാമദാസർ. Show all posts

Thursday, March 16, 2017

അംഗം-1-സമ്പ്രദായഭജന-പൂജ/2.ഗുരുധ്യാനം (ഭാഗം -1)-ദക്ഷിണാമൂർത്തി

തോടയമംഗളത്തെ തുടർന്ന് ഗുരുക്കന്മാരെ ധ്യാനിക്കുന്നതായ ഗുരുധ്യാനം എന്ന വിഭാഗം ആരംഭിക്കുന്നു. ആദ്യമായി ആദിഗുരുവായ ദക്ഷിണാമൂർത്തിസ്വാമിയെ സ്തുതിക്കുന്നു. ഇവിടെ നിന്നും അങ്ങോട്ട് എല്ലാ വിഭാഗങ്ങളിലും ഗുരുക്കന്മാരേയും ഭഗവാന്മാരേയോ സ്തുതിക്കുന്നതായ കീർത്തനങ്ങൾക്ക് മുൻപായി ശ്ലോകവും, ശേഷം നാമാവലിയും പാടണം.


1.ദക്ഷിണാമൂർത്തി

1.രാഗം:തോടി-താളം:ആദി/മിശ്രചായ്പ്പ്
ശ്ലോകം:
വടവിടപിസമീപേ ഭൂമിഭാഗേ നിഷണ്ണം
സകലമുനിജനാനാം ജ്ഞാനദാതാരമാരാത്
ത്രിഭുവനഗുരുമീശം ദക്ഷിണാമൂർത്തിദേവം
ജനനമരണദുഃഖഛേദദക്ഷം നമാമി 

പല്ലവി
ശ്രീദക്ഷിണാമൂർത്തിം ഭജരേ മാനസ
ശ്രീദക്ഷിണാമൂർത്തിം ഭജരേ 
അനുപല്ലവി:
രക്ഷിതജഗത്രയം വടമൂലവാസിനം        
(ശ്രീദക്ഷിണാമൂർത്തിം ഭജരേ മാനസ
 ശ്രീദക്ഷിണാമൂർത്തിം ഭജരേ )
ചരണം 1:
സനകാദിയോഗീജന സംശയഭേദിനം
മൗനവ്യാഖ്യാനേന പ്രകടിത പരതത്വം
അമിതവിഭവയുത സുന്ദരവിഗ്രഹം
അഖിലജഗത്ഗുരും സുബ്രഹ്മണ്യവിനുതം
(ശ്രീദക്ഷിണാമൂർത്തിം ഭജരേ മാനസ
 ശ്രീദക്ഷിണാമൂർത്തിം ഭജരേ )

നാമാവലി:
ഭജരേമാനസ ഗുരുമൂർത്തിം
ഭജരേ ശ്രീ ദക്ഷിണാമൂർത്തിം

പുണ്ഡരീകം:
സത്ഗുരു ദക്ഷിണാമൂർത്തിസ്വാമിയ്ക്ക്.........ജയ്








2.രാഗം:ഖരഹരപ്രിയ-താളം:മിശ്രചായ്പ്പ്-ഭദ്രാചരരാമദാസർകൃതി

പല്ലവി:
ദക്ഷിണാമൂർത്തേ നമസ്തേ രക്ഷ ശുഭകീർത്തേ
ദക്ഷിണാമൂർത്തേ നമസ്തേ
അനുപല്ലവി:
മോക്ഷണായകൃതക്ഷണായ വിചക്ഷണായ വിഭോ നമസ്തേ 
(ദക്ഷിണാമൂർത്തേ നമസ്തേ രക്ഷ ശുഭകീർത്തേ 
ദക്ഷിണാമൂർത്തേ നമസ്തേ)
ചരണം1:
സ്വസ്തിതാത്മകരേസ്തിതായ പുസ്തകായ വിഭോ നമസ്തേ
പാതിത അപസ്മാരകായ പാദപദ്മായ നമസ്തേ
സാരസോത്ഭവസന്നുതായ സ്മേരവദനായ നമസ്തേ
പ്രേമഭക്തിവിധായകായ നാമധേയായ നമസ്തേ
(ദക്ഷിണാമൂർത്തേ നമസ്തേ രക്ഷ ശുഭകീർത്തേ 
ദക്ഷിണാമൂർത്തേ നമസ്തേ)
ചരണം2:
അക്ഷപാദാശീഷണായൈ അക്ഷമാലായൈ നമസ്തേ
ജ്ഞാനദാ നിജമോക്ഷദായൈ ജ്ഞാനമുദ്രായൈ നമസ്തേ
ബ്രഹ്മമുഖമതിഭ്രമ്മിതായൈ ബ്രഹ്മവിദ്യായൈ നമസ്തേ
ബാദരായണപൂജിതായൈ പാദരക്ഷായൈ നമസ്തേ
(ദക്ഷിണാമൂർത്തേ നമസ്തേ രക്ഷ ശുഭകീർത്തേ 
ദക്ഷിണാമൂർത്തേ നമസ്തേ)
ചരണം3:
മൗനഘന ജനമോക്ഷദായൈ മൗനരീത്യായൈ നമസ്തേ
വാഗാദീതസുശാന്തിദായൈ വാചാതീതായൈ നമസ്തേ
പൂതപാവനപൂജിതായൈ ഭൂതിലതികായൈ നമസ്തേ
ഭദ്രഗിരിരാമാത്മകായൈ ഭദ്രഹൃദയായൈ നമസ്തേ
(ദക്ഷിണാമൂർത്തേ നമസ്തേ രക്ഷ ശുഭകീർത്തേ 
ദക്ഷിണാമൂർത്തേ നമസ്തേ)

നാമാവലി:
ദക്ഷിണാമൂർത്തേ മാം പാഹി
ശംഭോശങ്കര മാം പാഹി

പുണ്ഡരീകം:
ദക്ഷിണാമൂർത്തിസത്ഗുരുമഹരാജ് കീ ........ജയ്

Monday, March 6, 2017

അംഗം-1-സമ്പ്രദായഭജന-പൂജ/ 1.ഭജനാരംഭം (ഭാഗം -3-തോടയമംഗളം-1)



5.തോടയമംഗളം

ഭദ്രാചലരാമദാസർ, അന്നമാചാര്യർ, പോലകം വിജയഗോപാലയതികൾ എന്നിവരുടേതായുള്ള 5 കീർത്തനങ്ങൾ കോർത്തിണക്കിക്കൊണ്ട്, ചില മംഗളശ്ലോകങ്ങളോടും നാമാവലികളോടും കൂടി പാടുന്നതാണ് തോടയമംഗളം. ഇതിൽ ആദ്യമായി വരുന്നത് ഭഗവാന്റെ ദിവ്യനാമങ്ങൾ പറഞ്ഞുകൊണ്ട് ജയഘോഷം മുഴക്കുന്നതായ ശ്രീഭദ്രാചലരാമദാസർ രചിച്ച കീർത്തനമാണ്. 'ജയ ജാനകീരമണ' എന്ന ഈ കീർത്തനത്തിന്റെ ആദ്യ എട്ട് ചരണങ്ങൾ മാത്രമാണ് ആലപിക്കുക പതിവ്. 'ഭദ്രാദ്രിവാസ' എന്ന മുദ്ര വരുന്നതായ അന്ത്യചരണങ്ങൾ എന്തുകൊണ്ടോ പണ്ടുമുതലേ പാടുക പതിവില്ല. 'ജയ ജാനകീരമണ' കീർത്തനത്തിന്റെ തുടക്കത്തിൽ ഗണേശപരമായ ഒരു ചരണവും അന്ത്യത്തിൽ ശ്രീകൃഷ്ണകർണ്ണാമൃതത്തിൽ നിന്നും ഒരു ശ്ലോകവും ചേർത്ത് പാടുക ഇന്ന് വഴക്കമാണ്. ഇത് പുതുക്കോട്ടപദ്ധതിപ്രകാരം ശ്രീഗോപാലകൃഷ്ണഭാഗവതരാൽ ചേർക്കപ്പെട്ടതാണ്.

 

തോടയമംഗളം-കീർത്തനം 1-നാട്ട രാഗം-ജംബ താളം-ഭദ്രാചലരാമദാസർ

1   മൂഷീകവാഹന മോദകഹസ്ത
    ചാമരകർണ്ണ വിളംബിതസൂത്ര
    വാമനരൂപ മഹേശ്വരപുത്ര
    വിഘ്നവിനായക പാദനമസ്തേ                 (ജയ.....ജയ)

2.  ജയ ജാനകീരമണ ജയ വിഭീഷണശരണ
     ജയ സരോരുഹചരണ ജയ ദീനകരുണ   (ജയ.....ജയ)

3.  ജയ ലോകശരണ്യ ജയ ഭക്തകാരുണ്യ
     ജയ ദിവ്യലാവണ്യ ജയ ജഗത്പുണ്യ          (ജയ.....ജയ)

4.  സകലലോകാവാസ സാകേതപുരവാസ
     അകളങ്കനിജദാസ അബ്ജമുഖഹാസ           (ജയ.....ജയ)

5.  ശുകമുനിസ്തുതിപാത്ര ശുഭദ നിജചാരിത്ര
     മകരകുണ്ഡലകർണ്ണ മേഘസമവർണ്ണ       (ജയ.....ജയ)

6. കമനീയകോടീര കൗസ്തുഭാലങ്കാര
    കമലാക്ഷ രഘുവീര കമലാവിഹാര            (ജയ.....ജയ)

7. സമരരിപുജയധീര സകലഗുണഗംഭീര
    അമലഹൃദ്സഞ്ചാര അഖിലാർത്തിഹര       (ജയ.....ജയ)

8.  രൂപനിന്ദിതമാര രുചിരസദ്ഗുണശൂര
     ഭൂപദശരഥകുമാര ഭൂഭാരഹര                     (ജയ.....ജയ)

9.  പാപസംഘവിദാര പംക്തിമുഖസംഹാര
     ശ്രീപതേ സുകുമാര സീതാവിഹാര             (ജയ.....ജയ)

10.(ശ്രീലീലാശുകൻ-ശ്രീകൃഷ്ണകർണ്ണാമൃതം 1:100) ആദിതാളം(തിസ്രഗതി)
      മന്ദാരമൂലേ മദനാഭിരാമം
      ബിംബാധരാപൂരിതവേണുനാദം
      ഗോ ഗോപ ഗോപീജന മദ്ധ്യസംസ്ഥം
      ഗോപം ഭജേ ഗോകുലപൂർണ്ണചന്ദ്രം