Showing posts with label ഭജനാരംഭം. Show all posts
Showing posts with label ഭജനാരംഭം. Show all posts

Friday, March 10, 2017

അംഗം-1-സമ്പ്രദായഭജന-പൂജ/ 1.ഭജനാരംഭം (ഭാഗം -7-തോടയമംഗളം-5)

അഞ്ചാമത്തേതും അവസാനത്തേതുമായ തോടയമംഗളകീർത്തനം ആരംഭിക്കുമ്പോൾ സ്വാമിക്ക് കർപ്പൂരാരതി കാട്ടുന്നു.

തോടയമംഗളം-കീർത്തനം 5-രാഗം:പന്തുവരാളി/മംഗളകൗശികം-താളം:ആദി -വിജയഗോപാലയതികൾ

പല്ലവി:
മാധവ ഭവതു തേ മംഗളം
മദുമുരഹരതേ [ജയ] മംഗളം ഗോപാല   (മാധവ ഭവതു തേ മംഗളം)
ചരണം1
അരവിന്ദലോചന അഘവൃന്ദമോചന
സുരവൃന്ദവന്ദിത മംഗളം ഗോപാല           (മാധവ ഭവതു തേ മംഗളം)
ചരണം2
നരവരനന്ദന നാഗാരികേതന
മരതകമണിനീല മംഗളം ഗോപാല         (മാധവ ഭവതു തേ മംഗളം)
ചരണം3
നന്ദവരകുമാര നവനീതദധിചോര 
മന്ദരഗിരിധര മംഗളം ഗോപാല              (മാധവ ഭവതു തേ മംഗളം)
ചരണം4
കുന്ദരദനാമര കൂജിതനൂപുര
സുന്ദരവദന തേ മംഗളം ഗോപാല           (മാധവ ഭവതു തേ മംഗളം)
ചരണം5
ദധിനവനീതചോര തരുണീഗോപികാജാര
മദുകൈടഭസംഹാര മംഗളം ഗോപാല     (മാധവ ഭവതു തേ മംഗളം)
ചരണം6*
ഗജരാജപരിപാല ഘനതുളസീവനമാല
നിജദാസപരിപാല മംഗളം ഗോപാല      (മാധവ ഭവതു തേ മംഗളം)
ചരണം7
വ്രജസുന്ദരീവിലോല വിബുധേന്ദ്രപരിപാല
വിജയഗോപാലപാല മംഗളം ഗോപാല   (മാധവ ഭവതു തേ മംഗളം)

*ആറാംചരണം പ്രക്ഷിപ്തമാണ്. ഇത് തഞ്ചാവൂർ സമ്പ്രദായത്തിൽ പാടിവരുന്നില്ല. ഈ കീർത്തനത്തേ തുടർന്ന് ചില നാമാവലികൾ കൂടി പാടി, പുണ്ഡരീകവും പറഞ്ഞാണ്  തോടയമംഗളം അവസാനിപ്പിക്കുക.

 നാമാവലികൾ

1
രാമ ഗോവിന്ദരാമ രാമ കല്യാണരാമ 
രാമപട്ടാഭിരാമ രാഘവാ
2.
ഗോവിന്ദ മാധവ ഗോപാല കേശവ
നരസിംഹാച്യുത നാരായണ
3
ദശരഥനന്ദന സീതാമനോഹര
ദാനവസംഹാര ദയാനിധേ
4
രാമ രാഘവ രാജീവലോചന
കാമിതഫലദ കരിവരദ
5
കൃഷ്ണാ കേശവ അംബുജലോചന
വാഞ്ഛിതഫലദ യദുവരദ
6
പ്രാചീനമായ തഞ്ചാവൂർ പദ്ധതിപ്രകാരം ആറാമത്തേതായി  
ഗോവിന്ദ ഗോവിന്ദ ഗോപാല രാധാരമണ  
എന്നും പുതുക്കോട്ടപദ്ധതിപ്രകാരം  
ഹരേ രാമ ഗോപാലം ഭജ ഗോവിന്ദം മമ ജീവനം  
എന്നുമാണ് പാടിവരുന്നത്



പുണ്ഡരീകം
രാധാരമണമൂർത്തീകീ.....ജയ്
സർവ്വത്രഗോവിന്ദനാമസങ്കീർത്തനം ......ഗോവിന്ദാ ഗോവിന്ദാ

Thursday, March 9, 2017

അംഗം-1-സമ്പ്രദായഭജന-പൂജ/ 1.ഭജനാരംഭം (ഭാഗം -6-തോടയമംഗളം-4)

തോടയമംഗളം-കീർത്തനം 4-രാഗം:സാവേരി-താളം:രൂപകം -വിജയഗോപാലയതികൾ

1
ദേവേശഗണ ആരാധിത ദിവ്യാബുജപാദ
ശ്രീവേങ്കടഗിരിനായക ശ്രീശാ ഹെച്ചരികാ
ജഗതീശാ ഹെച്ചരികാ
2
കലിമാനുഷകലുഷാപഹ കമനീയ സുകീർത്തേ
അലമേലുമങ്കാമോഹനമൂർത്തേ ഹെച്ചരികാ
മോഹനമൂർത്തേ ഹെച്ചരികാ
3
ജലജാസനപരിപാലന ജഗദേകനിദാന
കലശാംബുധിതടശോഭിതചരണാ ഹെച്ചരികാ
മൃദുചരണാ ഹെച്ചരികാ
4
വകുളാസന ഹരിചന്ദന വനമദ്ധ്യവിഹാരാ
സകലാഗമപരിപാലനചതുരാ ഹെച്ചരികാ
അതിചതുരാ ഹെച്ചരികാ
5
നാരായണ നരപോഷണ നരകാദിസംഹരണാ
ഹേ! രാവണമദഭഞ്ജന ധീരാ ഹെച്ചരികാ
രഘുവീരാ ഹെച്ചരികാ
6
ശ്രീകേശവ നാരായണ ഗോവിന്ദ മുരാരേ
ഹേ! മാധവ മദുസൂദന ദാമോദര ശൗരേ
മുരഹരദാമോദര ശൗരേ
7
ശേഷാചലനിലയ വരഭൂഷാമണിവലയ
രോഷാദിവിജയി മൗനിവിധേയാ  ഹെച്ചരികാ
മൗനിവിധേയാ ഹെച്ചരികാ
8
രജനീചരവരനായകകാലാ വനമാലാ
വ്രജപാലന വര വിജയഗോപാല  ഹെച്ചരികാ
ഗോവിന്ദാ ഹെച്ചരികാ


Wednesday, March 8, 2017

അംഗം-1-സമ്പ്രദായഭജന-പൂജ/ 1.ഭജനാരംഭം (ഭാഗം -5-തോടയമംഗളം-3)

തോടയമംഗളം-കീർത്തനം 3-മദ്ധ്യമാവതി രാഗം-ആദി താളം-അന്നമാചാര്യർ

ചരണം1:
മുരഹര നഗധര മുകുന്ദ മാധവ 
ഗരുഡഗമന പങ്കജനാഭ
പരമപുരുഷ ഭവഭംഞ്ജന കേശവ
നരമൃഗശരീര നമോ നമോ ദേവാ

പല്ലവി:
നാരായണ തേ നമോ നമോ ഭവ
നാരദസന്നുത നമോ നമോ ദേവാ

ചരണം2:
ജലധിശയന രവിചന്ദ്രവിലോചന
ജലരുഹഭവനുതചരണയുഗ
ബലിബന്ധന ഗോപീജനവല്ലഭ
നളിനോദര തേ നമോ നമോ ദേവാ        (നാരായണ തേ നമോ നമോ ഭവ
                                                                  നാരദസന്നുത നമോ നമോ ദേവാ)
 ചരണം3:
ശ്രീവത്സലാഞ്ചന പീതാംബരധര
ദേവകിനന്ദന നാരായണ
ഗോവത്സപാലന ഗോവർദ്ധനധര
ഗോപപ്രിയ തേ നമോ നമോ ദേവാ        (നാരായണ തേ നമോ നമോ ഭവ
                                                                  നാരദസന്നുത നമോ നമോ ദേവാ)
 ചരണം4:
കൗസല്യാത്മജ കാമിതഫലദ
കരുണാസാഗര കാന്തിമയ
ദശരഥനന്ദന ദനുജകുലാന്തക
കുശലവജനക തേ നമോ നമോ ദേവാ    (നാരായണ തേ നമോ നമോ ഭവ
                                                                  നാരദസന്നുത നമോ നമോ ദേവാ)
 ചരണം5:
താരാപതിഹര തപനകുലോത്ഭവ
താപസമുനിഗണവന്ദ്യപദ
മാരീചാന്തക മാരുതിസേവിത
വാരിധിബന്ധന തേ നമോ നമോ ദേവാ  (നാരായണ തേ നമോ നമോ ഭവ
                                                                  നാരദസന്നുത നമോ നമോ ദേവാ)
 ചരണം6:
ആദിദേവ സകലാഗമപൂജിത
യാദവകുല മോഹനരൂപ
വേദോദ്ധര ശ്രീവേങ്കടനയക
നാദപ്രിയ തേ നമോ നമോ ദേവാ         (നാരായണ തേ നമോ നമോ ഭവ
                                                                  നാരദസന്നുത നമോ നമോ ദേവാ)




Tuesday, March 7, 2017

അംഗം-1-സമ്പ്രദായഭജന-പൂജ/ 1.ഭജനാരംഭം (ഭാഗം -4-തോടയമംഗളം-2)


തോടയമംഗളം-കീർത്തനം 2-ആരഭി രാഗം-മിശ്രചാപ്പ് താളം-അന്നമാചാര്യർ


1.ശരണു ശരണു സുരേന്ദ്രസനന്നുത ശ്രരണു ശ്രീ സതിവല്ലഭ
   ശരണു രാക്ഷസഗർവ്വസംഹര ശരണു വേങ്കടനായക
   സ്വാമി ശ്രീ രഘുനായക
   ശരണു ശരണു ഹരേ.....ഹരേ
2.അനിമിഷേന്ദ്രുലു മുനുലു ദിക്പതുലു അമര കിന്നര സിദ്ധുലു
   ഘനതതോ രംഭാദികാന്തലു ഗാച്ചിനാരു ഹെച്ചരിക്കയാ
   നിന്നു ഗൊലുചുനാരു ഹെച്ചരിക്കയാ
    ശരണു ശരണു ഹരേ.....ഹരേ
3.കമലധരുഡുനു കമലമിത്രുഡു കമലശത്രുഡു കമലുജു 
   ക്രമമുതോ നിനു കൊലുവകിപ്പുഡു ഗാച്ചിനാരു ഹെച്ചരിക്കയാ
   നിന്നു ഗൊലുചുനാരു ഹെച്ചരിക്കയാ
    ശരണു ശരണു ഹരേ.....ഹരേ
4.പരമപദ ഗോവിന്ദ മാധവ പത്മനാഭ ജനാർദ്ദന
   ധരണിധര വര ഗരുഡവാഹന ദൈത്യബലിമദഭഞ്ജന
   നിജ ദാസമാനസരഞ്ജന
    ശരണു ശരണു ഹരേ.....ഹരേ
5.യെന്നഗല പ്രഹ്ലാദഭക്തുലു യെലമിതോ നിനു കൊലുവവച്ചിരി
   വിന്നപമുവിന വയ്യദേവര വേങ്കടാചലനായക
   വിജയവേങ്കടനായകാ
   ശ്രീപതേ രഘുനായകാ
   ശരണു ശരണു ഹരേ.....ഹരേ

Monday, March 6, 2017

അംഗം-1-സമ്പ്രദായഭജന-പൂജ/ 1.ഭജനാരംഭം (ഭാഗം -3-തോടയമംഗളം-1)



5.തോടയമംഗളം

ഭദ്രാചലരാമദാസർ, അന്നമാചാര്യർ, പോലകം വിജയഗോപാലയതികൾ എന്നിവരുടേതായുള്ള 5 കീർത്തനങ്ങൾ കോർത്തിണക്കിക്കൊണ്ട്, ചില മംഗളശ്ലോകങ്ങളോടും നാമാവലികളോടും കൂടി പാടുന്നതാണ് തോടയമംഗളം. ഇതിൽ ആദ്യമായി വരുന്നത് ഭഗവാന്റെ ദിവ്യനാമങ്ങൾ പറഞ്ഞുകൊണ്ട് ജയഘോഷം മുഴക്കുന്നതായ ശ്രീഭദ്രാചലരാമദാസർ രചിച്ച കീർത്തനമാണ്. 'ജയ ജാനകീരമണ' എന്ന ഈ കീർത്തനത്തിന്റെ ആദ്യ എട്ട് ചരണങ്ങൾ മാത്രമാണ് ആലപിക്കുക പതിവ്. 'ഭദ്രാദ്രിവാസ' എന്ന മുദ്ര വരുന്നതായ അന്ത്യചരണങ്ങൾ എന്തുകൊണ്ടോ പണ്ടുമുതലേ പാടുക പതിവില്ല. 'ജയ ജാനകീരമണ' കീർത്തനത്തിന്റെ തുടക്കത്തിൽ ഗണേശപരമായ ഒരു ചരണവും അന്ത്യത്തിൽ ശ്രീകൃഷ്ണകർണ്ണാമൃതത്തിൽ നിന്നും ഒരു ശ്ലോകവും ചേർത്ത് പാടുക ഇന്ന് വഴക്കമാണ്. ഇത് പുതുക്കോട്ടപദ്ധതിപ്രകാരം ശ്രീഗോപാലകൃഷ്ണഭാഗവതരാൽ ചേർക്കപ്പെട്ടതാണ്.

 

തോടയമംഗളം-കീർത്തനം 1-നാട്ട രാഗം-ജംബ താളം-ഭദ്രാചലരാമദാസർ

1   മൂഷീകവാഹന മോദകഹസ്ത
    ചാമരകർണ്ണ വിളംബിതസൂത്ര
    വാമനരൂപ മഹേശ്വരപുത്ര
    വിഘ്നവിനായക പാദനമസ്തേ                 (ജയ.....ജയ)

2.  ജയ ജാനകീരമണ ജയ വിഭീഷണശരണ
     ജയ സരോരുഹചരണ ജയ ദീനകരുണ   (ജയ.....ജയ)

3.  ജയ ലോകശരണ്യ ജയ ഭക്തകാരുണ്യ
     ജയ ദിവ്യലാവണ്യ ജയ ജഗത്പുണ്യ          (ജയ.....ജയ)

4.  സകലലോകാവാസ സാകേതപുരവാസ
     അകളങ്കനിജദാസ അബ്ജമുഖഹാസ           (ജയ.....ജയ)

5.  ശുകമുനിസ്തുതിപാത്ര ശുഭദ നിജചാരിത്ര
     മകരകുണ്ഡലകർണ്ണ മേഘസമവർണ്ണ       (ജയ.....ജയ)

6. കമനീയകോടീര കൗസ്തുഭാലങ്കാര
    കമലാക്ഷ രഘുവീര കമലാവിഹാര            (ജയ.....ജയ)

7. സമരരിപുജയധീര സകലഗുണഗംഭീര
    അമലഹൃദ്സഞ്ചാര അഖിലാർത്തിഹര       (ജയ.....ജയ)

8.  രൂപനിന്ദിതമാര രുചിരസദ്ഗുണശൂര
     ഭൂപദശരഥകുമാര ഭൂഭാരഹര                     (ജയ.....ജയ)

9.  പാപസംഘവിദാര പംക്തിമുഖസംഹാര
     ശ്രീപതേ സുകുമാര സീതാവിഹാര             (ജയ.....ജയ)

10.(ശ്രീലീലാശുകൻ-ശ്രീകൃഷ്ണകർണ്ണാമൃതം 1:100) ആദിതാളം(തിസ്രഗതി)
      മന്ദാരമൂലേ മദനാഭിരാമം
      ബിംബാധരാപൂരിതവേണുനാദം
      ഗോ ഗോപ ഗോപീജന മദ്ധ്യസംസ്ഥം
      ഗോപം ഭജേ ഗോകുലപൂർണ്ണചന്ദ്രം
    

Friday, March 3, 2017

അംഗം-1-സമ്പ്രദായഭജന-പൂജ/ 1.ഭജനാരംഭം (ഭാഗം -1)




1.രാമനാമം

ആദ്യമായി 108ൽ കുറയാതെ രാമ നാമംജപിച്ച്, ഭഗവാന് കർപ്പൂര ആരതി കാട്ടി,  ഭജന ആരംഭിക്കുന്നു. തുടർന്ന് പുണ്ഡരീകങ്ങൾ ചൊല്ലുന്നു.

2.പുണ്ഡരീകം

പുണ്ഡരീകം=താമര. ഹൃദയത്തിന്റെ പ്രതീകമാണ് താമര. ഹൃദ്പുണ്ഡരീകത്തിൽ സ്മരിച്ച് ജയഘോഷം പുറപ്പെടുവിക്കുന്നതിനെയാണ് പുണ്ഡരീകം പറയുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുണ്ഡരീകം ചൊല്ലിയാൽ മറ്റുള്ള ഭക്തർ മറുവചനം(ജയഘോഷം) മുഴക്കും. സമ്പ്രദായപ്രകാരം ഭജനയുടെ ആരംഭത്തിലും അന്ത്യത്തിലും ഗുരുവിനും ദേവതകൾക്കും പുണ്ഡരീകം പറയണം. കൂടാതെ കിർത്തനങ്ങളോ നാമാവലികളോ ഒക്കെ കഴിഞ്ഞും പുണ്ഡരീകം ചൊല്ലണം. ആരംഭത്തിൽ പ്രത്യേകമായ ഒരു ക്രമത്തിലാണ് പുണ്ഡരീകങ്ങൾ പറയേണ്ടത്. തീച്ചയായും ചൊല്ലേണ്ടവകളായ പുണ്ഡരീകങ്ങൾ ക്രമം അനുസ്സരിച്ച് താഴെ കൊടുക്കുന്നു.

                                                                i.      ജാനകീകാന്തസ്മരണം---            ജയജയ രാമരാമ
                                                               ii.     ഗോപികാജീവനസ്മരണം---        ഗോവിന്ദാഗോവിന്ദാ
                                                              iii.     ഹരഹരനമഃപാർവ്വതീപതയെ--- ഹരഹര മഹാദേവ
                                                              iv.     ജയ പുണ്ഡലീകവരദാ---          ഹരിവിഠലേ
                                                               v.      സത്ഗുരുസ്വാമിനഃ---                 ജയ്
                                                              vi.      ആഞ്ജനേയസ്വാമിനഃ---            ജയ്
  സമയവും സാഹചര്യവും അനുസ്സരിച്ച് ഇതര പുണ്ഡരീകങ്ങളും ചൊല്ലാറുണ്ട്. തുടർന്ന് ഭജൻനസമ്പ്രദായത്തിലെ ഗുരുവര്യനായ ശ്രീ ശ്രീധരവെങ്കടേശ അയ്യാവാളാൽ കൃതമായ ആർത്തിഹരസ്തോത്രം ചൊല്ലുന്നു.

3.ആർത്തിഹരസ്തോത്രം

                              i.                  “ശ്രീശംഭോ മയി കരുണാ ശിശിരാം ദൃഷ്ടിം ദിശൻ സുധാവൃഷ്ടിം
                      സന്താപമപാകുരു മേ മന്ദാ പരമേശേ തവ ദയായാഃ സ്യാം”

                             ii.                    “അവസീദാമി യദാർത്തിഭിരനുഗുണമിദമോകസോfമ്ഹസാം ഖലു മേ

തവസന്നവസീദാമി യദന്തകശാസന ന തത്തവാനുഗുണം”

                            iii.                    “ദേവ സ്മരന്തി തവ യേ തേഷാം സ്മരതോfപി നാർത്തിരിതി കീർത്തിം
                        കലയസിശിവപാഹീതി ക്രന്തൻ സീദാമ്യഹം കിമുചിതമിദം”

                            iv.                    “ആദിശ്യാഘകൃതൗ മാമന്തര്യാമിന്നസാവഘാത്മേതി
ആർത്തിഷു മജ്ജയസേ മാം കിം ബ്രൂയാം തവ കൃപൈക പാത്രമഹം”

                             v.                     “മന്ദാഗ്രണീരഹം തവ മയി കരുണാം ഘടയിതും വിഭോ നാലം
ആക്രഷ്ടും താന്തു ബലാദലമിഹ മദ്ദൈന്ന്യമിതി സമാശ്വസിമി”

                            vi.                    “ത്വം സർവ്വജ്ഞോfഹം പുനരജ്ഞോfനീശോfഹം ഈശ്വരസ്ത്വമസി
                        ത്വം മയി ദോഷാൻ ഗണയസി കിം കഥയെ തുദതി കിം ദയാ നത്വാം”

                           vii.                   “ആശ്രിതമാർത്തതരം മാമുപേക്ഷസേ കിമിതി ശിവ ന കിം ദയസേ
ശ്രിതഗോപ്താദീനാർത്തി ഹൃദിതി ഖലു ശംസന്തി ജഗതി സന്തസ്ത്വാം”

                          viii.                      “പ്രഹരാഹരേതിവാദീ ഫണിതമദാഖ്യ ഇതി പാലിതോ ഭവതാ
  ശിവപാഹീതി വദോfഹം ശ്രിതോ ന കിം  ത്വാം കഥം ന പാല്യസ്തേ”

                            ix.                         “ശരണം വ്രജ ശിവമാർത്തീസ്സ തവ ഹരേദിതി സതാം ഗിരാഹം ത്വാം
  ശരണം ഗതോfസ്മി പാലയ ഖലമപി തേഷ്വീശ പക്ഷപാതാൻ മാം” {3}



അവസാനചരണം 3വട്ടം ചൊല്ലി നമസ്ക്കരിച്ചശേഷം പുണ്ഡരീകം പറയുന്നു.


പുണ്ഡരീകം:  നമഃപാർവ്വതീപതയേ…….ഹര ഹര മഹാദേവ
                       സത്ഗുരുസ്വാമിനഃ.……..  ജയ്


  തുടർന്ന് വാദ്യവാദനത്തോടെ നാമഘോഷം ആരംഭിക്കുന്നു.

4.നാമഘോഷം

മംഗളകരമായതും സംഗീതപഠനപദ്ധതിയിലെ ആദ്യരാഗവുമായ മായാമാളവഗൗളയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന "ഹരിനാരായണ" എന്ന നാമാവലിയാണ് പ്രാചീനരീതിയനുസ്സരിച്ച് ആദ്യമായി തുടങ്ങുക. താളം ആദി.

"ഹരി നാരായണ ഹരി നാരായണ 
 ഹരി നാരായണ ദുരിതനിവാരണ
 പരമാനന്ദസദാശിവശങ്കര 
 ഭക്തജനപ്രിയ പങ്കജലോചന
 ഹരി നാരായണ നാമപരായണ
 ഹരി നാരായണ തവ ദാസോഹം"


പുണ്ഡരീകം:  ഗോപികാ ജീവനസ്മരണം……..........  ഗോവിന്ദാ ഗോവിന്ദാ
                      സർവ്വത്ര ഹരിനാമകീർത്തനം.……..  ഗോവിന്ദാ ഗോവിന്ദാ
 

തുടർന്ന് വാദ്യവാദനങ്ങളോടെ ധ്യാനശ്ലോകങ്ങൾ ചൊല്ലുന്നു.

 ഭജനാരംഭത്തിൽ ഇതുവരെ പറഞ്ഞ കാര്യങ്ങൾ താഴേക്കൊടുക്കുന്ന വീഡിയോവിൽ കണ്ട് മനസ്സിലാക്കാവുന്നതാണ്. ആദ്യ 3മിനിറ്റുകൾ.